കൊയിലാണ്ടിയില്‍ പതിനാറര ലക്ഷത്തോളം രൂപ വരുന്ന കുഴല്‍പ്പണം പിടികൂടി

കോഴിക്കോട്: കൊയിലാണ്ടിയില്‍ പതിനാറര ലക്ഷത്തോളം രൂപ വരുന്ന കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി ഇക്ബാലിനെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. വടകര, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണമായിരുന്നു ഇതെന്നാണ് പ്രതി മൊഴി നല്‍കിയത്.

കൊടുവള്ളിയില്‍ നിന്ന് പണവുമായി ബസിലാണ് ഇക്ബാല്‍ കൊയിലാണ്ടിയില്‍ എത്തിയത്. തുണി കൊണ്ട് ഉണ്ടാക്കിയ ബെല്‍റ്റിനുള്ളില്‍ നോട്ട് കെട്ടുകള്‍ അടുക്കിവെച്ച് അരയില്‍ കെട്ടിയാണ് പണം കടത്താന്‍ ശ്രമിച്ചത്.

കുഴല്‍പണം കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റില്‍ വെച്ച് ഇക്ബാലിനെ പിടികൂടിയത്.

Top