നോട്ട് അസാധുവാക്കലിന് ശേഷം നോട്ടിന്റെ ഉപയോഗത്തില്‍ വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ട്

rupee trades

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോട്ട് അസാധുവാക്കലിന് ശേഷം പ്രചാരത്തിലുള്ള കറന്‍സിനോട്ടിന്റെ എണ്ണം 19.14 % വര്‍ധിച്ച് 21.14ലക്ഷം കോടിയിലെത്തിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 4, 2016ല്‍ 17.97 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 15 ഓടു കൂടി അത് 21.41 ലക്ഷമായി വര്‍ധിച്ചു.

മാര്‍ച്ച് 2018ല്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ടാണ് 21.41 ലക്ഷമായത്.2016നവംബര്‍ 8 നാണ് സര്‍ക്കാര്‍ 500 ന്റേയും1000 ത്തിന്റേയുംനോട്ടുകള്‍ അസാധുവാക്കുന്നത്. ജനുവരി 2017ഓടു കൂടി പ്രചാരത്തിലുള്ള നോട്ട്9 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

വിവിധതരം ക്രയവിക്രയങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാട് പ്രോത്‌സാഹിപ്പിച്ചിട്ടു പോലും നോട്ടിന്റെഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായത്.ബാങ്കുകളിലെ നിക്ഷേപനിരക്കുംകുറഞ്ഞിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകഎന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യങ്ങളിലൊന്നായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ്ബാങ്ക് പുറത്ത വിട്ട കണക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു.

Top