രാജസ്ഥാനില്‍നിന്നും രണ്ട് കിലോ സ്വര്‍ണവും 50 ലക്ഷം രൂപയും പിടികൂടി

അജ്മീര്‍: രാജസ്ഥാനില്‍നിന്നും രണ്ട് കിലോ സ്വര്‍ണവും 200 കിലോ വെള്ളിയും 50 ലക്ഷം രൂപയും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ഡല്‍ഹി-അഹമ്മദാബാദ് ആശ്രമം എക്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് പണവും മറ്റ് വസ്തുകളും നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാജസ്ഥാന്‍ പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് തെരച്ചില്‍ നടത്തിയത്. ട്രെയിന്‍ മാര്‍ഗം ഹവാല ഇടപാടുകള്‍ നടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേതുര്‍ന്നു എടിഎസും റെയില്‍വേ പൊലീസും ട്രെയിനുകളില്‍ പരിശോധന നടത്തിവരികയായിരുന്നു.

Top