പണപെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജൂണ്‍ മാസം ഇന്ത്യയുടെ പണപെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയവുമാണ് പണപെരുപ്പം ഉയരുന്നതിനുള്ള കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ധനനയം കൂടുതല്‍ കടുപ്പിക്കുന്നതിന് ഇത് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.

ജൂണ്‍ മാസംഇന്ത്യയുടെ റീട്ടെയില്‍ പണപെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 5. 3 ശതമാനം രേഖപ്പെടുത്തുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വേയില്‍ പങ്കെടുത്ത 37 സാമ്പത്തിക വിദ്ഗ്ദ്ധരുടെയും വിലയിരുത്തല്‍. 2016 ജൂല്ലെ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന തലമായിരിക്കും ഇതെന്നും അവര്‍ പറയുന്നു.

മേയില്‍ 4. 87 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയില്‍ പണപെരുപ്പം. പണപെരുപ്പം നാല് ശതമാനത്തിനുള്ളില്‍ പിടിച്ചു നിര്‍ത്താനാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ജൂണ്‍ വരെയുള്ള ഏഴ് മാസവും റീട്ടെയില്‍ പണപെരുപ്പം കേന്ദ്രബാങ്ക് പിടിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്ന നിരക്കിനേക്കാള്‍ മുകളിലായിരുന്നു. ജൂണിലും ഈ പ്രവണത തുടര്‍ന്നുവെന്നാണ് റോയിട്ടേഴ്‌സ് സര്‍വ്വേയുടെ ഭാഗമായ സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.

Top