പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.69 ശതമാനമായി താഴ്ന്നു

ന്യൂഡല്‍ഹി: ചില്ലറവിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.69 ശതമാനമായി താഴ്ന്നു. 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. അടുക്കള ഉത്പന്നങ്ങള്‍, പഴം,പച്ചക്കറികള്‍ എന്നിവയുടെ വില കുറഞ്ഞതാണ് വിലക്കയറ്റത്തിന് ശമനമുണ്ടാക്കിയത്.

ജൂലായില്‍ 4.17 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. ജൂണ്‍ മാസം ഇന്ത്യയുടെ പണപെരുപ്പം രണ്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധനയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവുമാണ് പണപെരുപ്പം ഉയരുന്നതിനുള്ള കാരണം.

Top