ശബരിമലയ്ക്ക് അനുകൂലമായി സര്‍ക്കാരുകള്‍ എത്തിയ സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കണം; രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍. ശബരിമലയ്ക്ക് അനുകൂലമായി സര്‍ക്കാരുകള്‍ എത്തിയ സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കേസുകള്‍ സൗഹാര്‍ദപരമായി തീര്‍ക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി ശരിയല്ലെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.

സമാധാനപരമായി നടന്നതാണ് ശബരിമല സമരമെന്നും പൊതുമുതല്‍ ഒന്നും നശിപ്പിചിട്ടില്‍ന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു. ഒന്നോ രണ്ടോ അനിഷ്ട സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Top