ടീമിന് തിരിച്ചടി; ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈ ബ്രസീല്‍ താരം കളിക്കില്ല

casemiro

മോസ്‌കോ: ബ്രസീല്‍ ടീമിന് കനത്ത തിരിച്ചടി. ക്വര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കുന്ന മത്സരത്തില്‍ ടീമിന്റെ മധ്യനിരയിലെ പ്രധാനിയായ കാസിമിറോയ്ക്ക് കളിക്കാനാകില്ല. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മഞ്ഞ കാര്‍ഡ് ലഭിച്ചതാണ് കാസിമിറോയ്ക്ക് തിരിച്ചടിയായത്.

ലോകകപ്പില്‍ താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ മഞ്ഞക്കാര്‍ഡാണ് ഇത്. കാസിമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയാകും ബ്രസീല്‍ നിരയില്‍ കളിക്കുക. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കാസിമിറോയ്ക്ക് കളിക്കാനാകാത്തത് ടീമിന് കനത്ത തിരിച്ചടിയാകും.

Top