ലാല്‍ ഇന്ന് കോടതിയിലെത്തും; ഈ സാക്ഷി വിസ്താരം നിര്‍ണായകം?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തുടരും. സംവിധായകനും നടനുമായ ലാലിനെയാണ് ഇന്ന് വിസ്തരിക്കുക. ആക്രമിക്കപ്പെട്ട ശേഷം നടി ആദ്യം അഭയം തേടിയത് ലാലിന്റെ വീട്ടിലായായിരുന്നു. ലാലിന്റെ കുടുംബാംഗങ്ങളെയും സാക്ഷി വിസ്താരത്തിനായി വിളിപ്പിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിന് നടി ഭാമയും ഇന്ന് കോടതിയില്‍ ഹാജരായേക്കും.

41 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയില്‍ ഇതുവരെ നടന്നത്. സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

Top