പങ്കാളിയെ പങ്കുവച്ച കേസ്; 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയായതായാണ് വിവരം. ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടുന്ന 15 സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളില്‍ അംഗങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങള്‍ നടക്കുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പോലുമാകാത്തവരും 20 വര്‍ഷം പിന്നിട്ടവരും ഉണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തി. ടൂറിസം കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സംഘങ്ങളുടെ താവളം. മറ്റൊരു തരത്തിലുള്ള വാണിഭമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇത്തരം സംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം രൂക്ഷമെന്നും പൊലീസ് അന്വേഷണം സംഘം കൂട്ടിച്ചേര്‍ത്തു.

Top