കാറപകടത്തില്‍ നടി ഷബാന അസ്മിക്ക് പരിക്ക് പറ്റിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

മുംബൈ: ഇന്നലെ നടി ഷബാന അസ്മിക്ക് കാറപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടോര്‍ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്.

മുംബൈ പുണെ എക്‌സ്പ്രസ് ഹൈവേയില്‍ ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകില്‍ ഇടിച്ചാണ് താരത്തിന് പരിക്കേറ്റിരുന്നത്. ഗുരുതരമായ പരിക്കേറ്റ നടി ഇപ്പോള്‍ മുംബൈ ധീരുഭായ് അമ്പാനി ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകളോടെ ഡ്രൈവറും ചികിത്സയിലാണ്. ട്രക്ക് ഡ്രൈവറുടെ പരാതിയിലാണ് അംലേഷ് കാമത്തിനെതിരെ കേസെടുത്തത്.

Top