യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ

എറണാകുളം: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പുതുപ്പാടി ചാലിയില്‍ പുത്തന്‍പുരയില്‍ ദിലീപിനെ (40) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പ്രിന്‍സ് പി. ജോര്‍ജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം.

രാത്രി വഴിയില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന പ്രിന്‍സുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേര്‍പ്പെടുകയും പ്രിന്‍സിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. കുത്തേറ്റ് റോഡില്‍ വീണ പ്രിന്‍സിനെ ദിലീപും ദീലിപിന്റെ സഹോദരനും കൂടിയാണ് കോതമംഗലത്തുളള ആശുപത്രിയില്‍ എത്തിച്ചത്.

ഇവര്‍ തമ്മില്‍ ഇതിനു മുമ്പും വാക്കേറ്റമുണ്ടായിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബി. അനില്‍, എസ്.എമാരായ പി.ഡി. അനൂപ് മോന്‍, ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രഘുനാഥ്, സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

Top