യുവ നടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബു ഇന്ന് ഹാജരാകും

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ നിര്‍ദേശം അനുസരിച്ചാണ് ഹാജരാകുക.

കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ സി ഐ ക്ക് മുന്‍പാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്.

ഇന്ന് മുതല്‍ ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താം. അറസ്റ്റ് രേഖപെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശം. ഏപ്രില്‍ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവില്‍ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.

Top