മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച കേസ്‌; പിതാവ് റിമാന്‍ഡില്‍

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം സ്വദേശിയായ പിതാവിനെ വ്യാഴാഴ്ച്ചയാണ് പൊലീസ് പിടികൂടിയത്. മൂന്നു വര്‍ഷത്തിലേറെയായി മകളെ പീഡിപ്പിച്ചു വന്നിരുന്ന പ്രതിയെപ്പറ്റി മാതാവാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതിപ്പെട്ടത്.

തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയരാക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മുണ്ടക്കയം പൊലിസ്റ്റേഷന്‍ പരിധിയിലെ പ്രദേശത്തു താമസിക്കുന്നയാളാണ് അറസ്റ്റിലായത്. ദീര്‍ഘകാലമായി സ്വന്തം മകളെ ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Top