കൊല്ലം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസ്; രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കോഴിക്കോട് ചേവരമ്പലത്തെ ഹോട്ടലില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിക്‌ടോക് വഴി യുവതിയെ പരിചയപ്പെട്ട് സൗഹൃദം നടിച്ചാണ് യുവതിയെ കോഴിക്കോടെത്തിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം.

 

Top