ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടിക്കൂടി

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഫെബിന്‍ റാഫിയെ പിടിക്കൂടി. ചേവായൂര്‍ പൊലീസ് സ്റ്റേഷന്റെ പുറക് വശം വഴി ഇറങ്ങി ഓടിയ പ്രതിയ ഒന്നേക്കാല്‍ മണിക്കൂറിനുള്ളില്‍ ലോ കോളേജിനടുത്തെ കാട്ടില്‍ നിന്നുമാണ് പിടിക്കൂടിയത്. അഞ്ചേകാലോടെയാണ് പ്രതികളായ ടോം തോമസ്, ഫെബിന്‍ റാഫി എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8,വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്.

 

 

Top