സ്‌ഫോടക വസ്തു കണ്ടെത്തിയ കേസ്; കശ്മീരില്‍ 14 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ പതിനാല് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.

അതേസമയം, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു പേരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ബി എസ് എഫ് ആണ് ഭീകരരെ വധിച്ചത്.

അതിനിടെ, ജമ്മു കശ്മീരിലെ രജൗരില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. സ്‌ഫോടക വസ്തു നീര്‍വീര്യമാക്കിയെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു.

 

Top