നടിയെ ആക്രമിച്ച കേസ് ഇന്ന് കൊച്ചിയിലെ വിചാരണകോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജ‍‍ഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ സംബന്ധിച്ചും സർക്കാർ മറുപടി നൽകും.

വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി തളളിയതിനാൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ ഈ മാസം 30ന് പരി​ഗണിക്കും.

Top