നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ വാറണ്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ലഭിക്കാതെ ജയില്‍ മോചിതനായ വിപിന്‍ ലാലിനെ ഇന്നലെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച വിപിനെ ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

മറ്റൊരു കേസില്‍ കാക്കനാട് ജയിലില്‍ കഴിയവേയാണ് വിപിന്‍ ലാലിനെ നടിയെ ആക്രമിച്ച കേസില്‍ പത്താം പ്രതിയും പിന്നീട് മാപ്പുസാക്ഷിയും ആക്കിയത്. ആദ്യ കേസില്‍ ജാമ്യം ലഭിച്ചതോടെ വിയ്യൂര്‍ ജയില്‍ സുപ്രണ്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. കാക്കനാട് ജയിലില്‍ നിന്നുള്ള രേഖകള്‍ സൂപ്രണ്ട് ഇന്നലെ കോടതിയില്‍ ഹാജരാക്കി.

 

Top