നടി ആക്രമിക്കപ്പെട്ട കേസ്, കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്, ദിലീപിന് പകയെന്ന്

dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്.

നടിയോട് ദിലീപിന് കടുത്ത വൈരാഗ്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

നടി കാവ്യാ മാധവനുമായുള്ള ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞതാണ് വൈരാഗ്യത്തിന് വഴിവെച്ചത്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപ് നേരിട്ടും വൈരാഗ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, സിനിമയില്‍ നിന്ന് നടിയെ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

നടിയെ അഭിനയിപ്പിച്ചവരോട് ദിലീപിന് കടുത്ത നീരസമുണ്ടായിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നു.

തോപ്പുംപടിയിലും, തൃശ്ശൂരിലും, തൊടുപുഴയിലും വച്ചാണ് പ്രതികളുമായി ദിലീപ് ഗൂഢാലോചന നടത്തിയത്.

തുടര്‍ ഗൂഢാലോചന നടന്നത് കഴിഞ്ഞ നവംബറില്‍.

1.5 കോടി രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്.

ഇതില്‍, സുനില്‍കുമാറിന് ദിലീപ് നല്‍കിയ ആകെ തുക ഒരു ലക്ഷത്തി പതിനായിരം രൂപയാണ്.

അഡ്വാന്‍സായി പതിനായിരം രൂപ നല്‍കി, ഒരു ലക്ഷം രൂപ തൃശ്ശൂരില്‍ വെച്ചും നല്‍കി.

ജോയ്‌സ് പാലസ് ഹോട്ടലില്‍ വെച്ച് സിനിമാ ഷൂട്ടിങ്ങിനിടെയാണ് പണം നല്‍കിയത്.

2015 നവംബര്‍ 1, 2 തീയതികളിലാണ് സുനിക്ക് പണം നല്‍കിയത്.

നടി വിവാഹിതയാകാന്‍ പോകുന്നതിനാല്‍ കൃത്യം വേഗം നടത്തണമെന്നും ദിലീപ് പ്രതികളോട് ആവശ്യപ്പെട്ടു.

സിനിമാരംഗം വിടുന്നതിന് മുന്‍പ് ക്വട്ടേഷന്‍ നടപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന്, ഗോവയില്‍ വെച്ച് നടിയെ ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു.

ദിലീപിന്റെ നിര്‍ദേശപ്രകാരം നടന്ന ആദ്യ ശ്രമമായിരുന്നു ഇത്.

ടെംബോ ട്രാവലറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കാനായിരുന്നു ആലോചന

ഇതിനായി വാഹനത്തില്‍ പ്രത്യേക സജ്ജീകരണവും ഒരുക്കിയിരുന്നു.

കൂട്ടബലാത്സംഗം നടത്തി വീഡിയോ ചിത്രീകരിക്കാനായിരുന്നു ദിലീപ് നിര്‍ദേശിച്ചത്.

മാത്രമല്ല, കീഴടങ്ങും മുന്‍പ് പ്രതികള്‍ ലക്ഷ്യയില്‍ പോയിരുന്നു എന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ലക്ഷ്യയിലെത്തി ദിലീപിനെക്കുറിച്ച് പ്രതികള്‍ അന്വേഷിച്ചിരുന്നു, കാവ്യയുടെ വീട്ടില്‍ പോയും ദിലീപിനെ തിരക്കി.

എന്നാല്‍, കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോണ്‍ അഡ്വ.പ്രതീഷ് ചാക്കോയ്ക്കാണ് പ്രതികള്‍ കൈമാറിയത്.

പ്രതികള്‍ പൊലീസില്‍ കീഴടങ്ങും മുന്‍പാണ് മൊബൈല്‍ കൈമാറിയത്.

അഡ്വ. പ്രതീഷ് ചാക്കോ മൊബൈല്‍ കൈമാറിയത് അഡ്വ.രാജു ജോസഫിനാണ്.

അഡ്വ. രാജു ജോസഫ് ഈ മൊബൈല്‍ ഒളിപ്പിച്ചത് നാല് മാസമാണ്.

അതേസമയം, ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ കേസില്‍ പതിനൊന്നാം സാക്ഷിയാണ്, നടന്‍ സിദ്ദിഖ് പതിമൂന്നാം സാക്ഷിയുമാണ്.

Top