കൂടത്തായി കേസ്; ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികകളിൽ വാദം തുടരുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസുകളില്‍ കോഴിക്കോട് പ്രത്യേക കോടതി ഇന്ന് വാദം കേട്ടു. ഒന്നാം പ്രതി ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികളിലെ വാദമാണ് കോടതി കേട്ടത്. റോയ് തോമസ്,സിലി വധക്കേസുകളില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികളിലാണ് ഇന്ന് വാദം നടന്നത്.

പ്രതിക്കെതിരെ കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ എന്‍ കെ ഉണ്ണികൃഷ്ണന്‍ കോടതിയെ ധരിപ്പിച്ചു. ഈ ഘട്ടത്തില്‍ വിടുതല്‍ ഹർജി അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നായിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്‍റെ വാദം. ഹര്‍ജികളില്‍ ശനിയാഴ്ചയും വാദം തുടരും.

Top