വീട് ഹോട്ടലാക്കി മാറ്റിയ സംഭവത്തിൽ നടൻ സോനു സൂദിനെതിരെ കേസ്

താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്.  മുംബൈയിലെ ജുഹുവിലെ ആറ് നില കെട്ടിടമാണ് ഹോട്ടലാക്കി മാറ്റിയത്. സംഭവത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. ഇതേ കെട്ടിടം നേരത്തേ കോവിഡ് ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റീൻ സെന്ററാക്കി മാറ്റിയിരുന്നു.

ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയ്ക്ക് ശേഷം സോനു സൂ​ദിനെയാണ് മുംബൈ അധികൃതർ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി നേതാവ്  റാം കദം പ്രതികരിച്ചു.

Top