സ്വപ്‌ന സുരേഷിനെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ കേസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ കേസ്. ഐടി വകുപ്പിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റേതാണ് നടപടി. വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമടക്കം ആറ് കുറ്റങ്ങള്‍ ചുമത്തി.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, വിഷന്‍ടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു. നയതന്ത്രമാര്‍ഗം ദുരുപയോഗിച്ചു സ്വര്‍ണം കടത്തിയത് ഭീകരപ്രവര്‍ത്തനത്തിനെന്ന് ഉറപ്പിച്ച് എന്‍ഐഎ. കടത്തുകള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരെ കേസില്‍ ഉള്‍പ്പെടുത്താത്തത് എന്തെന്ന് പ്രതിഭാഗം ചോദ്യമുയര്‍ത്തി.

പ്രതികള്‍ രണ്ടുപേരെയും ഏഴുദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതിന്റെ സാധുത ഉറപ്പിച്ചുകൊണ്ടാണ് ഭീകരപ്രവര്‍ത്തനം എന്ന തലത്തിലേക്ക് കാര്യങ്ങളെത്തുന്നത്. സ്വര്‍ണമെത്തിച്ചത് ജ്വല്ലറികള്‍ക്കുവേണ്ടിയല്ല, ഭീകരപ്രവര്‍ത്തനമായിരുന്നു ലക്ഷ്യമെന്ന് എന്‍ഐഎ കോടതിയില്‍ നിലപാടെടുത്തു.

Top