നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടന്‍ പ്രകാശ് രാജിനെതിരെ കേസ്

prakashraj

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്യങ്ങളെ പരിഹസിച്ച ചലച്ചിത്ര നടന്‍ പ്രകാശ് രാജിനെതിരെ കേസ്.

കേസില്‍ ഒക്‌ടോബര്‍ ഏഴിന് കോടതി വാദം കേള്‍ക്കും. ലഖ്‌നൗ കോടതിയില്‍ ഒരു അഭിഭാഷകനാണ് കേസ് നല്‍കിയത്.

തനിക്ക് കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മോദിയുടെയും യോഗിയുടെയും ‘അഭിനയ’ത്തിന് നല്‍കാന്‍ തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

ബംഗളൂരുവില്‍ ഡി.വൈ.എഫ്.ഐ കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ഈ പരാമര്‍ശം നടത്തിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കുന്നവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുണക്കുന്നത് മോദി നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള നിരവധി അക്കൗണ്ടുകള്‍ മോദി പിന്തുടരുന്നുണ്ടെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിവുള്ള ഈ നടന്മാരെ കാണുമ്പോള്‍, തനിക്ക് ലഭിച്ച അഞ്ചു ദേശീയ പുരസ്‌കാരങ്ങളും അവര്‍ക്കു നല്‍കാന്‍ തോന്നുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Top