കൊല്ലം: മുന്‍ മന്ത്രി ആര്‍.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പ്രേമചന്ദ്രനെ രണ്ടാം പ്രതിയാക്കി ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്.
ആര്‍എസ്പി നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ആര്‍.എസ്. ഉണ്ണിയുടെ ചെറുമകളുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പ്രേമചന്ദ്രന്‍ പ്രസിഡന്റായ സംഘടനയുടെ പേരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.