തെരഞ്ഞെടുപ്പ് റാലി ; മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയടക്കമുള്ളവര്‍ക്കെതിരെ കേസ്

bjp karnataka

നരസിംങ്പൂര്‍: അനുമതി ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രചരണ റാലി നടത്തിയതിന് ബിജെപി സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. മധ്യപ്രദേശില്‍ ഗദര്‍വ്വാര മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഗൗതം പട്ടേലിനും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഗദര്‍വ്വാര മണ്ഡലത്തില്‍ നവംബര്‍ എട്ടിന് ഭരണകൂടത്തിന്റെ അനുവാദം ഇല്ലാതെ ബി.ജെ.പി റാലി നടത്തിയിരുന്നു.

മേഖലയില്‍ ഒക്ടോബര്‍ മാസം ആറാം തിയതി മുതല്‍ നിരോധനാജ്ഞ നിലവിലുണ്ട്. നാലില്‍ കൂടുതല്‍ പേര്‍ സംഘടിക്കാന്‍ പാടില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് റാലി അനുമതിയില്ലാതെ നടത്തിയതിനാണ് കേസെടുത്തത്.

ബിജെപി വക്താവായ സമ്പിത് പാത്രയ്‌ക്കെതിരെ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനത്തിന് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒക്ടോബര്‍ 27ന് ഭോപ്പാലിലെ എം.പി നഗറിലുള്ള റോഡരികില്‍ വാര്‍ത്താ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സംബിതിന്റെ വാര്‍ത്താ സമ്മേളനം പെരുമാറ്റ ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്നീട് കണ്ടെത്തിയിരുന്നു.

Top