ലൈംഗികാരോപണം: ജഡ്ജിമാര്‍ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി

supreame court

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനും ആഭ്യന്തര സമിതിക്ക് മുന്നില്‍ നിലപാടെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

ജഡ്ജിമാര്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരില്‍ കണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും, പരാതിക്കാരി ഉന്നയിച്ച വാദങ്ങള്‍ പരിഗണിക്കാതെയുള്ള അന്വേഷണം കോടതിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുമെന്നും പറഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന വാര്‍ത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Top