തോമസ് ചാണ്ടിക്കെതിരായ കേസ്: അന്വേഷണ സംഘത്തെ മാറ്റിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് കോടതി

thomas chandy

കോട്ടയം: നിലംനികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോട്ടയം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എന്നാല്‍ കേസില്‍ അന്വേഷണ സംഘത്തെ മാറ്റിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു.

ആലപ്പുഴ മുന്‍ കലക്ടര്‍ സി. വേണുഗോപാല്‍, സൗരഭ് ജെയ്ന്‍ എന്നിവരാണ് രണ്ടാം പ്രതികള്‍. കേസില്‍ ആകെ 22 പ്രതികളാണ് ഉള്ളത് ഏപ്രില്‍ 19ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം തോമസ് ചാണ്ടിക്കെതിരായ കൈയ്യേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റിയിരുന്നു. വലിയകുളം – സീറോ ജെട്ടി റോഡ് നിര്‍മ്മാണ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റായിരിക്കും ഇനി അന്വേഷണം നടത്തുക.

Top