ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നു; ടി. നസറുദ്ദീനുൾപ്പടെ 5 പേർക്കെതിരെ കേസ്​

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനെതിരേ കേസെടുത്ത് പൊലീസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ച് മിഠായിത്തെരുവിലെ കട തുറന്നതിനാണ് നടപടി.

കട തുറക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കളക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ എതിര്‍ത്തിരുന്നില്ലെന്ന് നസറുദ്ദീന്‍ പറഞ്ഞു. അതിനാലാണ് ഇന്ന് രാവിലെ കട തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന കട പിന്നീട് പൊലീസ് എത്തിയാണ് അടപ്പിച്ചത്.

സംഭവത്തില്‍ ടി. നസിറുദ്ദീനുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലോക്ക്ഡൗണില്‍ മിഠായിത്തെരുവിലും വലിയങ്ങാടിയിലും ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാനാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുള്ളത്.

Top