ശ്രീറാമിനെതിരായ കേസ്: എസിപി ഷീന്‍ തറയിലിനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാര്‍ക്കോട്ടിക് അസി. കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് മാറ്റിയത്.

എസ് പി ഷാനവാസിനാണ് ഇനി മുതല്‍ അന്വേഷണത്തിന്റെ ചുമതല. എസിപി കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ശ്രീറാമിന്റെ രക്തപരിശോധന വെെകിയത് സംബന്ധിച്ച്‌ ഷീന്‍ നല്‍കിയ റിപ്പോര്‍ട്ട് വിവാദമായിരുന്നു.

അതേസമയം കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടി തുടങ്ങിയിരുന്നു. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മാസം 30ന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

Top