മതവികാരം വ്രണപ്പെടുന്ന പ്രസ്താവന ; ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ് : അയോധ്യ പ്രശ്‌നത്തില്‍ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ മൊഗാല്‍പുര പൊലീസാണ് കേസെടുത്തത്.

അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും ഇന്ത്യയില്‍ സിറിയയിലേതുപോലുള്ള അവസ്ഥ ഉണ്ടാക്കരുതെന്നുമായിരുന്നു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവന.

Top