ആ ‘പണി പാളി’ ആർ.എസ്.എസ് മേധാവി സ്കൂളിൽ പതാക ഉയർത്തിയതിന് കേസ് . . !

പാലക്കാട്: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു.

സ്‌കൂള്‍ മാനേജര്‍, പ്രധാന അദ്ധ്യാപകന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കലക്ടര്‍ മേരിക്കുട്ടി നല്‍കിയത്.

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് കളക്ടര്‍ Express Kerala-യോട് പറഞ്ഞു.

ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മൂത്താംതുറ കര്‍ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പതാക ഉയര്‍ത്തരുതെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിന് മറ്റൊരു റിപ്പോര്‍ട്ടും കലക്ടര്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമോപദേശം ലഭിച്ചാലുടന്‍ മോഹന്‍ ഭാഗവതിനെതിരേയും കേസെടുക്കുമെന്നാണ് സൂചന.

രാജ്യത്തെ മറ്റൊരു സംസ്ഥാന ഭരണകൂടവും കാണിക്കാത്ത ധൈര്യമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്.

കേന്ദ്ര ഭരണവും ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും ശക്തനായ സംഘടനാ നേതാവിനെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിക്കുകയും, വിലക്ക് ലംഘിച്ചതിന് നിയമ നടപടി സ്വീകരിക്കുന്നതും കേന്ദ്ര സര്‍ക്കാറിനേയും ഞെട്ടിക്കുന്നതാണ്.

Top