പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിയുടെ മുമ്പില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

അമൃത്‌സര്‍: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ച ആം ആദ്മി പാര്‍ട്ടി എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തു. എം.പി ഭാഗവാന്ത് മന്‍, എം.എല്‍.എയായ ഹര്‍പല്‍ സിങ് ചീമ തുടങ്ങി 23 നേതാക്കള്‍ക്കും 200ഓളം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്.

അടിക്കടിയുണ്ടാകുന്ന വൈദ്യുത മുടക്കത്തിനെതിരെയായിരുന്നു കഴിഞ്ഞ ദിവസം എ.എ.പിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ ഖരാവോ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് എ.എ.പി പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.

Top