വ്യാജരേഖ: പി.കെ ഫിറോസിനെതിരെ ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ കേസെടുത്തു

കോഴിക്കോട്: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസിനെതിരെ വ്യാജരേഖ കുറ്റത്തിന് പൊലീസ് കേസെടുത്തു. ഫിറോസ് വ്യാജരേഖ ചമച്ചെന്ന ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസാണ് കേസെടുത്തത്.

പി കെ ഫിറോസ് വ്യാജരേഖ ചമച്ചു, അപകീര്‍ത്തിപെടുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിംസ് മാത്യു പരാതി നല്‍കിയത്. ഐപിസി 465, 469, 471, 500 വകുപ്പുകളാണ് ഫിറോസിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്തീന് താന്‍ നല്‍കിയ പരാതിയെന്ന നിലയ്ക്ക് പി കെ ഫിറോസ് വ്യാജരേഖ പുറത്തുവിട്ടെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി കോഴിക്കോട് ജില്ല പോലീസ് മേധാവി വെള്ളയില്‍ പോലീസിന് കൈമാറി. പി കെ ഫിറോസ് വാര്‍ത്താസമ്മേളനം നടത്തിയ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് വെള്ളയില്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലാണുള്ളത്.

Top