മി ടൂ : മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസിന്റെ നിയമോപദേശം

കൊല്ലം: മി ടൂ ക്യാംപെയ്നിലൂടെ ലൈംഗികാരോപണം നേരിടുന്ന മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് കൊല്ലം സിറ്റി പോലീസിന്റെ നിയമോപദേശം.യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പോലീസ് നിയമോപദേശം തേടിയത്.

19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയില്‍ വെച്ച് നടനും എം എല്‍ എയുമായ മുകേഷ് താന്‍ താമസിച്ചിരുന്ന മുറിയിലേക്ക് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്ന് ബോളിവുഡ് സിനിമകളിലെ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് വെളിപ്പെടുത്തി. തുടര്‍ന്ന് താന്‍ തന്റെ സുഹൃത്തിന്റെ മുറിയിലേക്ക് മാറുകയായിരുന്നുവെന്ന് ടെസ് പ്രതികരിച്ചു. ഈ സമയം മുകേഷ് ഇടപെട്ട് തന്റെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് മാറുകയും ചെയ്തുവെന്ന് ടെസ് ആരോപിച്ചു.

എന്നാല്‍ സാമൂഹ്യ മാധ്യമം വഴിയുള്ള വെളിപ്പെടുത്തലിലൂടെ മാത്രം എം എല്‍ എയും നടനുമായ മുകേഷിനെതിരായി കേസെടുക്കുക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. യൂത്ത് കോണ്‍ഗ്രസാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. അതെസമയം തനിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെതിരെ മനനഷ്ടത്തി പരാതി നല്‍കണമോ വേണ്ടയോ എന്ന് പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മുകേഷ് വ്യക്തമാക്കി.

Top