ദേശീയ ഗാനത്തെ അപമാനിച്ച കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ കേസ്

പശ്ചിമ ബംഗാള്‍:പശ്ചിമ ബംഗാളില്‍ ദേശീയ ഗാനത്തെ അപമാനിച്ച കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ കേസ്. അഞ്ച് എംഎല്‍എമാര്‍ക്കെതിരെയാണ് കൊല്‍ക്കത്ത പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ 12 എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സംസ്ഥാന അസംബ്ലിയില്‍ നടന്ന പ്രതിഷേധത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചെന്നാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് പൊലീസിനെ സമീപിച്ചത്. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗാരന്റി ആക്ട് തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതിനെതിരെ നവംബര്‍ 29 ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിനിടെ ബിജെപി എംഎല്‍എമാര്‍ അക്രമം അഴിച്ചുവിടുകയും ‘ചോര്‍ ചോര്‍’ (കള്ളന്‍മാര്‍) എന്ന മുദ്രാവാക്യം വിളിക്കുകയും ദേശീയഗാനത്തെ അപമാനിക്കും ചെയ്തുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top