Case against Modi for alleged insult of national flag

മുസാഫര്‍പുര്‍: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധനമന്ത്രി നരേന്ദ്രമേദി ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ കേസ്.

ബീഹാര്‍ സ്വദേശിയായ പ്രകാശ് കുമാറാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ജൂണ്‍ 21ലെ അന്താരാഷ്ട്ര യോഗാദിനാചരണത്തിനിടെ ദേശീയപതാക ഉപയോഗിച്ച് മുഖവും കൈയും തുടയ്ക്കാനുള്ള ടവല്‍ മാത്രമായി മോദി ഉപയോഗിച്ചെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

ഇതിലൂടെ ദേശീയ പതാകയേയും രാജ്യത്തേയും മോദി അപമാനിച്ചതെന്നും ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.

വാദങ്ങള്‍ സാധൂകരിക്കാനായി യോഗദിനാചരണത്തില്‍ പങ്കെടുക്കുന്ന മോദിയുടെ നിരവധി ചിത്രങ്ങളും ഇയാള്‍ കോടതി മുന്‍പാകെ ഹാജരാക്കിയിട്ടുണ്ട്.

വിശദമായ വാദത്തിനായി കോടതി കേസ് ജൂലൈ 16ലേക്ക് മാറ്റിയിട്ടുണ്ട്.

Top