ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള കേസ് ; കുമ്മനം രാജശേഖരന്‍

kummanam

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം എന്ന പേരില്‍ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് തനിക്കെതിരെ കേസെടുത്തതിനു പിന്നിലെ ഉദ്ദേശം വേറെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിജെപിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കുമ്മനം വ്യക്തമാക്കി.

Top