Case against Lord Ram, Laxman filed in Bihar court,

പാട്‌ന: രാമായണത്തില്‍ ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതിന് ബിഹാറിലെ സീതാമാര്‍ഹി ജില്ലയിലെ കോടതിയില്‍ കേസ്. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍കുമാര്‍ സിംഗാണ് ശ്രീരാമനും സഹോദരന്‍ ലക്ഷ്മണനുമെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഒരു അലക്കുകാരന്‍ സീതയെ കുറിച്ച് പറയുന്നത് കേട്ട് കാര്യങ്ങള്‍ വ്യക്തമാക്കാതെ സീതയെ ഉപേക്ഷിച്ചതിനാണ് രാമനെതിരെ കേസ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തെ സഹായിച്ചു എന്നതാണ് ലക്ഷമണനെതിരെ സിംഗ് ഉന്നയിക്കുന്ന കുറ്റം.

സീതാദേവിയെ കാരണംപോലും പറയാതെ കാട്ടിലേക്ക് നാടുകടത്തിയത് രാമന്‍ മനപൂര്‍വ്വംചെയ്ത പ്രവര്‍ത്തിയല്ലെന്നും സിംഗ് പറയുന്നുണ്ട് .കേസ് സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി ഇന്ന് തീരുമാനിക്കും.

Top