റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം;കെ.എസ്.ഇബിയ്‌ക്കെതിരെ കേസ്

കണ്ണൂര്‍: റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കെ.എസ്. ഇബിയ്‌ക്കെതിരെ കേസ്. കണ്ണൂര്‍ പാനൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാനൂര്‍ പൊലീസാണ് കേസെടുത്തത്.

പൂക്കോം വലിയപറമ്പത്ത് സ്വദേശി സതീഷാണ് മരിച്ചത്. ഉദ്യോഗസ്ഥരുടേത് അനാസ്ഥയെന്ന് പൊലീസ് ആരോപിച്ചു.

രാത്രിയില്‍ തെങ്ങ് കടപുഴകി വീണതറിഞ്ഞ് എത്തിയ കെഎസ്ഇബി ജീവനക്കാര്‍ ലൈന്‍ ഓഫ് ചെയ്ത ശേഷം തെങ്ങ് നീക്കാതെ മടങ്ങുകയായിരുന്നു. റോഡിന് കുറുകെ കിടന്ന ഈ തെങ്ങില്‍ ബൈക്കിടിച്ചാണ് പൂക്കോം സ്വദേശി സതീഷ് മരിച്ചത്.

 

Top