വ്യാജ രേഖ ചമച്ച് ബാങ്ക് അക്കൗണ്ട്; കഫീല്‍ഖാന്റെ സഹോദരനെതിരെ കേസ്

kafeel1

ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശിലെ വിവാദ ഡോക്ടര്‍ കഫീല്‍ഖാന്റെ മൂത്ത സഹോദരന്‍ അദീല്‍ ഖാന്‍, അദീലിന്റെ സഹായി മുഹമ്മദ് ഫൈസാന്‍ എന്നിവര്‍ക്കെതിരെ കേസ്.

വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നല്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്ന കുറ്റം ചുമത്തിയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ അക്കൗണ്ട് വഴി രണ്ടു കോടി രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. മുസാഫിര്‍ ആലം എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Top