നാച്ചിയാര്‍ സിനിമയിൽ വിവാദ ഡയലോഗ് ; ജ്യോതികക്കെതിരെ കേസ്

ചെന്നൈ: നാച്ചിയാര്‍ എന്ന പുതിയ ചിത്രത്തിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലക്കുമെതിരെ പൊലീസ്കേസ്.

ജ്യോതിക അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറഞ്ഞ ഡയലോഗാണ് വിവാദമായത്.

സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശി രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്.

എന്നാൽ വിവാദത്തിൽ ജ്യോതിക ഇതുവരെ പ്രതികരിച്ചിട്ടില്ല.ജി.വി. പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍.

Top