നടിയോട് അശ്ലീല ഭാഷയില്‍ സംസാരിച്ചെന്ന് പരാതി, ജീന്‍ പോള്‍ ലാലിനെതിരെ കേസ്

കൊച്ചി: യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയും കൊച്ചി പനങ്ങാട് പൊലീസ് കേസെടുത്തു.

സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നാണ് നടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വഞ്ചനാക്കുറ്റം, ഭീഷണി തുടങ്ങിയ കുറ്റങ്ങളും ചുമത്തി. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും കേസെടുത്തു.

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്‍ഫോ പാര്‍ക്ക് സിഐ രാധാമണിയാണ് നടിയുടെ മൊഴിയെടുത്തത്. പനങ്ങാട് പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.

Top