മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി കണ്ടുകെട്ടുന്നു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. 50.33 ഏക്കര്‍ ഭൂമിയാണ് ജപ്തി ചെയ്യുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഈ ഭൂമി സ്വന്തമാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ നടപടി. തമിഴ്‌നാട്ടിലെ വിരുതുനഗരില്‍ രാജപാളയം താലൂക്കില്‍പ്പെട്ട സേത്തൂര്‍ വില്ലേജിലാണു ജേക്കബ് തോമസിന്റെ പേരില്‍ ഭൂമിയുള്ളത്.

2001 നവംബര്‍ 15-ന് പ്രമാണം ചെയ്ത ആ വസ്തുവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ജേക്കബ് തോമസിന്റെ 2002, 2003 വര്‍ഷങ്ങളിലെ ഔദ്യോഗിക സ്വത്തുവിവര പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2003- നു ശേഷം സര്‍ക്കാരിനു നല്‍കിയ പട്ടികയില്‍ ആ വസ്തു സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ല.ജേക്കബ് തോമസിന്റെ പേരിലാണു സേത്തൂരിലെ ഈ ഭൂമി രജിസ്ട്രര്‍ ചെയ്തതെങ്കിലും രേഖകളില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസം വേറെയാണ്.

Top