ക്വാറന്റീനിലുള്ള ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്‌

പാലോട്: ക്വാറന്റീനിലുള്ള ഭാര്യയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട ഭര്‍ത്താവിനെതിരെ കേസ്. പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടില്‍ രതീഷിനെതിരെയാണ് കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തത്.

ഇയാളുടെ ഭാര്യ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍, ഭര്‍ത്താവ് രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതില്‍ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു.

ഇതില്‍ കുപിതനായ ഇയാള്‍ ഞായറാഴ്ച വൈകിട്ട് ഭാര്യയെ ബലം പ്രയോഗിച്ച് പുറത്താക്കി വീട് പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകരോ, ജനപ്രതിനിധികളോ പൊലീസോ ആവശ്യപ്പെട്ടിട്ടും ഇയാള്‍ അനുസരിക്കാന്‍ തയാറായില്ല. തുടര്‍ന്ന്, ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം ഭാര്യയെ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Top