കത്വ സംഭവം: ബിജെപിക്കെതിരെ പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു

BJP

തിരുവനന്തപുരം: കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരേ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്‍. വാചസ്പതി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി.

വിഷയത്തില്‍ നിയമോപദേശം തേടിയ ഡിജിപി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്.

പരാതിക്കാരനായ സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തി. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറാണ് ദീപക് ശങ്കരനാരായണന്‍. പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു

Top