മോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം ; ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസ്‌

jignesh mevani

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസ്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ നടന്ന ചടങ്ങിനിടെ ജിഗ്‌നേഷ് പ്രകോപനപരമായ പരാമര്‍ശം നടത്തിയതെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു.

ചിത്രദുര്‍ഗ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടി ജയന്ത് നല്‍കിയ പരാതിയിലാണ് നടപടി.
കസേരകള്‍ വലിച്ചെറിഞ്ഞ് മോദി പങ്കെടുക്കുന്ന യോഗം തടസപ്പെടുത്തണമെന്ന് ജിഗ്‌നേഷ് മേവാനി യുവാക്കളോട് ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.

രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്തുപറ്റിയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും യോഗത്തിനിടെ ജിഗ്‌നേഷ് യുവാക്കളോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ഹിമാലയത്തിലേക്ക് പോകാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Top