നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസ്; തട്ടിപ്പുകാര്‍ക്കെതിരെ പരാതി നല്‍കാതെ യുവതികള്‍ പിന്മാറുന്നു

കൊച്ചി: നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബ്ലാക്ക്മെയ്ലിങ് സംഘത്തിനെതിരെ പരാതി നല്‍കാന്‍ തയ്യാറാകാതെ യുവതികള്‍ പിന്മാറുന്നു. മോഡലിങ് ഫോട്ടോഗ്രാഫി എന്ന പേരില്‍ വിളിച്ചുകൊണ്ടുപോയ ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ പലരും പരാതി നല്‍കാതെ പിന്മാറുകയാണ്.

നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പരാതിയില്‍ നിന്ന് പിന്മാറുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിലാണ് അന്വേഷണ സംഘം സമ്മര്‍ദ്ദത്തിലായത്. നിലവില്‍ 18 പേര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനിയും കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൊലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ തയ്യാറല്ല. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭീതിയാണ് പരാതിയില്‍ നിന്ന് പിന്മാറാന്‍ കാരണം.

Top