പി.കെ. ശ്രീമതി എം.പിക്കെതിരേ മോശം പരാമര്‍ശം; ബി. ഗോപാലകൃഷ്ണനെതിരേ കേസ്

കണ്ണൂര്‍: പി.കെ. ശ്രീമതി എം.പിക്കെതിരേ യുട്യൂബിലൂടെ മോശം പരാമര്‍ശം നടത്തിയതിന് ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരേ കേസെടുത്തു. ഉദയഭാരതം എന്ന യുട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ മോശം പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ പി.കെ. ശ്രീമതി എം പി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഐടി ആക്ട് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.

Top