ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജപ്രചരണം: ബിജെപി നേതാവിനെതിരെ കേസ്

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ശബരിമല ആചാരസംരക്ഷണസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്.

നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തിയതിനാണ് കേസെടുത്തത്. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃശ്ശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയില്‍ കള്ള പ്രചരണം നടത്തിയത്.

അതേസമയം അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് അദ്ദേഹം പരാതി നല്‍കിയിരുന്നു.

Top