ബിനോയ്‌ക്കെതിരായ കേസ്: രാഹുല്‍ കൃഷ്ണ സിപിഐഎം കേന്ദ്രനേതാക്കളെ കണ്ടിരുന്നു

binoy-kodiyari

ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രാഹുല്‍കൃഷ്ണ സിപിഐഎം കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ജാസ് ടൂറിസം കമ്പനിയുടെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണ കമ്പനിയുടെ യുഎഇ പ്രതിനിധിക്കൊപ്പമാണ് ഡല്‍ഹിയില്‍ നേതാക്കളെ കണ്ടത്.

ചെക്ക് കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ചയെന്നാണ് വിവരം. ഈ ആഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന.

Top